Advertisement

ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവിനെ അതേ വേദിയിൽ വെച്ചു തന്നെ വിമർശിച്ച് പാ രഞ്ജിത്; വീഡിയോ

April 16, 2019
0 minutes Read

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുയർത്തിയ ഗായിക ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവ് കെ രാജനെ അതേ വേദിയിൽ വെച്ചു തന്നെ വിമർശിച്ച് സംവിധായകൻ പാ രഞ്ജിത്. ചിന്മയിയെ തകർത്തു കളയും എന്ന് ഭീഷണിപ്പെടുത്തിയ രാജൻ ഇതൊക്കെ ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരോപിച്ചിരുന്നു. തുടർന്നാണ് പാ രഞ്ജിത് രാജനെതിരെ രംഗത്ത് വന്നത്.

നിന്നെ തകർത്തു കളയാൻ കഴിവുള്ള ആളുകൾ എന്നോടുണ്ട് എന്നായിരുന്നു ചിന്മയിക്കെതിരെ രാജൻ്റെ പരാമർശം. ശേഷം വേദിയിലെത്തിയ പാ രഞ്ജിത് രാജൻ്റെ ഈ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കാലങ്ങളായി നടക്കാറുണ്ടെന്നും ആ വസ്തുത മനസ്സിലാക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഒരാൾ ഒരു ആരോപണമുയർത്തുമ്പോൾ അത് വെറുമൊരു ആരോപണമെന്ന് എഴുതിത്തള്ളുന്നതിനു പകരം അന്വേഷിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പരഞ്ഞു.

മീ ടൂ മുന്നേറ്റത്തെയും പാ രഞ്ജിത് അനുകൂലിച്ചു. “മീ ടൂ മുന്നേറ്റം വളരെ സുപ്രധാനമായ ഒന്നാണെന്നാണ് എൻ്റെ അഭിപ്രായം. അത് തനിക്കെതിരെ എവിടെ വെച്ചെങ്കിലും സംഭവിച്ചിട്ടുള്ള അതിക്രമത്തെപ്പറ്റി തുറന്നു പറയാനുള്ള അവകാശമാണ്.” അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top