കനിമൊഴിയുടെ വീട്ടിലെ റെയ്ഡിനു പിന്നിൽ മോദിയെന്ന് എംകെ സ്റ്റാലിൻ

എംകെ നേതാവ് കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സഹോദരനും പാർട്ടി തലവനുമായ എം.കെ.സ്റ്റാലിൻ. പരിശോധനയ്ക്ക് നിർദേശം നല്‍കിയത് നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം ആരോപിച്ചു. റെയ്ഡ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും സ്റ്റാലിൻ പറഞ്ഞു.
തൂത്തുക്കുടിയിലെ സ്ഥാനാർഥിയാ കനിമൊഴിയുടെ വസതിയിൽ കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നായിരുന്നു ആദായ നികുതി വകുപ്പ് അറിയിച്ചത്.
നേരത്തെ, കണക്കിൽപ്പെടാത്ത പണം മറ്റൊരു ഡിഎംകെ നേതാവായ കതിർ ആനന്ദിന്റെ ഗോഡൗണിൽ നിന്ന് കണ്ടെടുത്തതിനേത്തുടർന്ന് വെല്ലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ റദ്ദാക്കിയിരുന്നു.
വെല്ലൂര്‍ ഒഴികെയുള്ള 39 ലോക്സഭാ സീറ്റുകളിലേക്ക് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here