Advertisement

ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാർട്ടിയില്‍ ചേർന്നു

April 16, 2019
1 minute Read
shathrukhnan sinha wofe poonam sinha joined samajwadi party

ശത്രുഘ്‌നൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗ ലോക്‌സഭാ മണ്ഡലത്തിൽ അവർ മത്സരിച്ചേക്കും. മഹാസഖ്യം കോൺഗ്രസ് പൊതു സ്ഥാനാർത്ഥിയായാവും പൂനം മത്സരിക്കുക.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിൻറെ സിറ്റിംഗ് സീറ്റാണ് ലഖ്‌നൗ. ബീഹാറിലെ പാറ്റ്‌ന സാഹിബ് മണ്ഡലത്തിലെ എംപിയായിരുന്ന ശത്രുഘ്‌നൻ സിൻഹ കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.

Read Also : സീറ്റ് നിഷേധിച്ചു; ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് പൂനം സിൻഹയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top