വിവാദ വീഡിയോ പ്രചാരണം; കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചൂമത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. സുധാകരനു വേണ്ടി തയ്യാറാക്കിയ പ്രചരണ വീഡിയോയിലാണ് വിവാദ പരാമർശം. കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നിർദ്ദേശപ്രകാരമാണ് വനിതാ കമ്മിഷൻ നടപടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ കെ സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പെരുമാറ്റ ചട്ട ലംഘനം വീഡിയോയിൽ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിർദ്ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കിൽ നടപടി എടുക്കാനും കളക്ടർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്നാണ് ആക്ഷേപം ഉയർന്നത്. പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്. സ്ത്രീകൾ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാർ തന്നെ പോകണമെന്നുമാണ് വീഡിയോയുടെ ഉള്ളടക്കം.
വിവാദ വീഡിയോ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here