പെരിന്തൽമണ്ണയിൽ നിന്ന് കുഞ്ഞിനെയും കൊണ്ടുള്ള ആംബുലൻസ് ശ്രീചിത്രയിലെത്തി

പെരിന്തൽമണ്ണയിൽ നിന്ന് കുഞ്ഞിനെയും കൊണ്ടുള്ള ആംബുലൻസ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തി. തലസ്ഥാനത്തെത്തിയത് 5 മണിക്കൂർ കൊണ്ട്. പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ടുള്ള ആംബുലൻസ് യാത്ര തിരിക്കുന്നത് വൈകീട്ട് 5.30നാണ്. അഞ്ചു മണിക്കൂർ കൊണ്ട് പിന്നിട്ടത് 350ലധികം കിലോമീറ്റർ. തൃശ്ശൂർ സ്വദേശി ആദർശ് ആയിരുന്നു ആംബുലൻസ് ഡ്രൈവർ.
മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ്-ഇർഫാന ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ മകനെയാണ് ശ്രീചിത്രയിലേക്ക് കൊണ്ടുവന്നത്. പെരിന്തൽമണ്ണ – അങ്ങാടിപ്പുറം -വളാഞ്ചേരി – കുറ്റിപ്പുറം – എടപ്പാൾ -ചങ്ങരംകുളം – പെരുമ്പിലാവ് – കുന്നുംകുളം-അമല
മിഷൻ – ആമ്പല്ലൂർ – ചാലക്കുടി – അങ്കമാലി- ആലുവ – ഇടപ്പള്ളി – വൈറ്റില – ചേർത്തല- ആലപ്പുഴ- അമ്പലപ്പുഴ – ഹരിപ്പാട് – കായംകുളം – കരുനാഗപ്പള്ളി – കൊല്ലം ബൈപ്പാസ് – ചാത്തന്നൂർ – പാരിപ്പള്ളി – കല്ലമ്പലം – ആറ്റിങ്ങൽ – കഴക്കൂട്ടം – ശ്രീചിത്ര ഹോസ്പിറ്റൽ – ഇതായിരുന്നു ആംബുലൻസ് സഞ്ചരിച്ച വഴി.
ഇന്നലെയും സമാനമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇന്നലെ മംഗലാപുരത്ത് നിന്നും കൊച്ചി അമൃതയിലേക്കാണ് പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ എത്തിച്ചത്. ആദ്യം ശ്രീചിത്രയിലേക്ക് എത്തിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് അമൃത ആശുപത്രിയിൽ വേണ്ട സൗക്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കി കുഞ്ഞിനെ അവിടെയെത്തിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here