‘നമ്മുടെ സാരഥി, വീരനാം നായകന്‍’; രാഹുല്‍ ഗാന്ധിയെ വാഴ്ത്തി പി ജെ ജോസഫിന്റെ ഗാനം; നന്ദി പറഞ്ഞ് രാഹുല്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാഴ്ത്തി കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ ഗാനം. സുല്‍ത്താന്‍ ബത്തേരിയില്‍ പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചതിന് ശേഷമാണ് പി ജെ ജോസഫ് ഗാനം ആലപിച്ചത്. ഗാനം ആലപിച്ച ശേഷം പി ജെ ജോസഫിന് രാഹുല്‍ നന്ദി പറയുകയും ചെയ്തു.
തന്റെ ഗ്രാമത്തിലെ രണ്ട് സാധാരണ വനിതകളാണ് ഇത് എഴുതിയിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജോസഫ് ഗാനം ആലപിച്ചു തുടങ്ങിയത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന പശ്ചാത്തലത്തില്‍ കവിതയുടെ രൂപത്തിലാണ് പാട്ട് എഴുതിയിരിക്കുന്നത്. വരികള്‍ മനസിലായില്ലെങ്കിലും ജോസഫിന്റെ കവിത രാഹുല്‍ ആസ്വദിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ കൂടാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ ഉള്‍പ്പെടെ വേദിയില്‍ ഉള്ളപ്പോഴാണ് ജോസഫിന്റെ ഗാനാലാപനം.
വീഡിയോ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here