Advertisement

കൊച്ചി കായലിൽ ചൂണ്ടയിട്ട് കണ്ണന്താനം; നേരത്തെയും വലിയ മീനുകളെ പിടിച്ചിട്ടുണ്ടെന്ന് കമന്റ്

April 18, 2019
1 minute Read

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊച്ചിക്കായലിൽ ചൂണ്ടയിട്ട് എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം. തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി തേവര ഫെറിയിൽ എത്തിയപ്പോഴായിരുന്നു കണ്ണന്താനത്തിൻ്റെ ചൂണ്ടയിടൽ.

ഫെറിയിലെത്തിയ കണ്ണന്താനം അവിടെ വച്ച് ചൂണ്ട വാങ്ങി കായലില്‍ ഒരു ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയായിരുന്നു. ചൂണ്ടയിടൽ കൗതുകപൂർവ്വം നോക്കി നിന്നവരോട് ‘ഇതാദ്യമൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ഞാൻ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ട് ‘ എന്നായി കണ്ണന്താനത്തിൻ്റെ കമൻ്റ്.

ഇന്നലെ രാവിലെ അയ്യപ്പൻകാവ് അമ്പലനടയിൽ നിന്നാണ് കണ്ണന്താനത്തിന്റെ നാലാം വട്ട പര്യടനം ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top