Advertisement

രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍

April 18, 2019
1 minute Read

രാജ്യത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവേ എഴുത്തുകാരന്‍ എം മുകുന്ദന്‍ മാഹി ഗവ. എല്‍.പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്തു. ഭാര്യ ശ്രീജയ്‌ക്കൊപ്പമെത്തിയാണ് എം മുകുന്ദന്‍ വോട്ടു ചെയ്തത്.

പ്രാദേശികമായ കാഴ്ചപ്പാട് ഉപേക്ഷിച്ച് രാജ്യത്തെ കുറിച്ച് ചിന്തിച്ചാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് എം മുകുന്ദന്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കും മുകളില്‍ മത സൗഹാര്‍ദം സംരക്ഷിക്കണം. വോട്ട് ചെയ്യബോള്‍ അതിനാണ് പ്രാധാന്യമെന്നും മുകുന്ദന്‍ പറഞ്ഞു.

പതിവ് തെറ്റിക്കാതെ തമിഴ് സൂപ്പര്‍ താരം അജിത് വോട്ട് രേഖപ്പെടുത്തി. ബംഗളൂര്‍ സെന്ററല്‍ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ പ്രകാശ് രാജ് വോട്ട് രേഖപ്പെടുത്തി.
DMK അധ്യക്ഷന്‍ വോട്ടു രേഖപ്പെടുത്തി.


സിനിമാതാരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹസ്സന്‍ മകള്‍ ശ്രുതി ഹസ്സനൊപ്പം വോട്ട് രേഖപ്പെടുത്തി.

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ഭാര്യ അനിതാ കുമാരസ്വാമി. എന്നിവര്‍ വോട്ട് രേഖപ്പെടുത്തി
കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര വോട്ട് രേഖപ്പെടുത്തി.

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നാഗര്‍കോവില്‍ എസ് എല്‍ ബി ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി.  രണ്ട് ലക്ഷം വോട്ട് ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് പൊന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top