പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും

ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്ത് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തുന്നു. വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. എൻ ഡി എ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപിയുടെ കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. അമിത്ഷാ, സ്മൃതി ഇറാനി, യോഗി ആദിത്യനാഥ് തുടങ്ങിയവരും വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.
ഇന്ന് വൈകിട്ട് 5.30നാണ് പ്രധാനമന്ത്രിയുടെ പരിപാടി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചാരണ റാലിയില്‍ നരേന്ദ്രമോദി സംസാരിക്കും. സംസ്ഥാനത്ത് ഒട്ടുമിക്ക സര്‍വ്വേകളും വിജയം പ്രവചിച്ച മണ്ഡലത്തില്‍ മോദിയെ ഇറക്കി അനുകൂല തരംഗം നിലനിര്‍ത്തുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം നേരിട്ടാണ് പ്രചാരകന്‍ കൂടിയായ കുമ്മനത്തിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ഇതിനിടെ പത്തനംതിട്ടയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ എത്തുമെന്ന് ഉറപ്പായി. ആലപ്പുഴയ്ക്ക് പുറമേയാണ് പത്തനംതിട്ടയിലും അമിത്ഷാ എത്തുന്നത്. 20ന് ബിജെപി മഹാറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ശബരിമല സമരം നടന്ന പത്തനംതിട്ടയില്‍ ദേശീയ നേതാക്കളെത്താത്തത് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുളവാക്കിയിരുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ സ്മൃതി ഇറാനി പ്രചാരണത്തിനിറങ്ങും. വര്‍ഗ്ഗീയ പരാമര്‍ശത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിന് ശേഷം കേരളത്തിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here