Advertisement

പ്രജ്ഞ താക്കൂർ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി

April 18, 2019
1 minute Read

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ താക്കൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ പിതാവാണ് എൻഐഎ കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ദിവസമാണ് പ്രജ്ഞ താക്കൂർ ബിജെപിയിൽ ചേർന്നത്. തുടർന്ന് ഭോപ്പാൽ മണ്ഡലത്തിൽ ഇവരെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read Also; ‘ജയിലിൽ കിടക്കാൻ ആരോഗ്യമില്ലാത്ത സാധ്വിക്ക് എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയും; ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി’: ഒമർ അബ്ദുള്ള

മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്ങിനെതിരെയാണ് ഭോപ്പാലിൽ പ്രജ്ഞയുടെ മത്സരം. മാലേഗാവ് സ്‌ഫോടനക്കേസിൽ എട്ടു വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രജ്ഞയ്ക്ക് 2017ലാണ് ജാമ്യം ലഭിച്ചത്. ആരോഗ്യം മോശമാണെന്ന് കാണിച്ചു നൽകിയ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് പ്രജ്ഞ ജയിൽമോചിതയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top