പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയാണ്. വൻ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്.
തിരുവനന്തപുരം, ആറ്റിങ്ങൽ,കൊല്ലം മണ്ഡലങ്ങളിലെ പ്രവർത്തകരാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, വി.മുരളീധരൻ എം.പി, മുൻ ഡിജിപി ടി.പി സെൻകുമാർ, മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ തുടങ്ങിയവർ വേദിയിലുണ്ട്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here