ഹേമന്ദ് കർക്കറെ രക്തസാക്ഷി; പ്രജ്ഞയെ തള്ളി ബിജെപി

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെക്കെതിരായ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവന തള്ളി ബിജെപി. മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്ഞ സിങ് താക്കൂർ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമാണെന്ന് ബിജെപി അറിയിച്ചു.
BJP releases statement over the remarks made against late Hemant Karkare by BJP LS candidate for Bhopal, Pragya Thakur; says, “BJP considers him a martyr. This is Sadhvi Pragya’s personal statement which she might have given because of the mental & physical torture she had faced” pic.twitter.com/CNr5n5EbDl
— ANI (@ANI) 19 April 2019
ഹേമന്ദ് കർക്കറെയെ രക്തസാക്ഷിയായാണ് ബിജെപി കാണുന്നതെന്നും മലേഗാവ് സ്‌ഫോടന കേസിൽ പ്രജ്ഞ സിങ് നേരിട്ട പീഡനങ്ങളാകാം ഇത്തരം പരാമർശങ്ങൾക്ക് കാരണമായതെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു. ഹേമന്ദ് കർക്കറെ തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നെന്നും കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്നും പ്രജ്ഞ സിങ് നേരത്തെ പറഞ്ഞിരുന്നു. വാക്കുകൾ വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here