ഹർദ്ദിക്കിന്റെ ഹെലിക്കോപ്റ്റർ ഷോട്ട്; നന്നായിട്ടുണ്ടെന്ന് ധോണി: വീഡിയോ

ഹർദ്ദിക്ക് പാണ്ഡ്യ ഈ ഐപിഎല്ലിൽ അപാരഫോമിലാണ്. മുംബൈക്കായി ഒട്ടേറെ കളികൾ ഉജ്ജ്വലമായി ഫിനിഷ് ചെയ്ത പാണ്ഡ്യ കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ ഒരു ഹെലികോപ്റ്റർ ഷോട്ടും അടിച്ചിരുന്നു. മത്സരത്തിൻ്റെ അവസാന ഓവറിൽ അടിച്ച ആ ഹെലികോപ്റ്റർ ഷോട്ട് കൊള്ളാമെന്ന് എംഎസ് ധോണി പറഞ്ഞുവെന്നാണ് ഹർദ്ദിക്കിൻ്റെ വെളിപ്പെടുത്തൽ.
ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നെറ്റ്‌സില്‍ ഈ ഷോട്ട് പരിശീലിക്കാറുണ്ട്. ധോണിയുടെ മുറിയിലെത്തി തന്റെ ഹെലികോപ്റ്റര്‍ ഷോട്ട് എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോള്‍ കൊള്ളാമെന്നായിരുന്നു മറുപടിയെന്നും ഹര്‍ദ്ദിക് വെളിപ്പെടുത്തി. ഡല്‍ഹിക്കെതിരായ കളിയില്‍ ഹെലികോപ്റ്റര്‍ ഷോട്ട് അത്രയും നന്നായി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നു ഹര്‍ദ്ദിക് വെളിപ്പെടുത്തി. നിരന്തരമുള്ള പരിശീലനമാണ് തന്നെ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ സഹായിച്ചത്. അതിനേക്കാള്‍ നന്നായി ഈ ഷോട്ട് കളിക്കാന്‍ ഇനി തനിക്കു കഴിയില്ലെന്നാണ് തോന്നുന്നതെന്നും താരം വിശദമാക്കി. ഈ സീസണില്‍ വിക്കറ്റിന്റെ സ്വഭാവമറിഞ്ഞു കളിക്കാനാവുന്നുണ്ട്. സീസണില്‍ പ്ലേഓഫിനു മുമ്പ് അഞ്ചു മല്‍സരങ്ങള്‍ കൂടിയാണ് മുംബൈക്കു ബാക്കിയുള്ളത്. ഇവയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു.
Read also: പക വീട്ടി മുംബൈ ഇന്ത്യൻസ്; ജയം 40 റൺസിന്
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഏറ്റവും മികച്ച ബൗളറായ കാഗിസോ റബാദയ്‌ക്കെതിരേയായിരുന്നു ഹര്‍ദിക്കിന്റെ ഹെലികോപ്റ്റര്‍ ഷോട്ട്. മുംബൈയുടെ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു ഇത്. രണ്ടാമത്തെ പന്തിലാണ് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ താരം സിക്‌സര്‍ പറത്തിയത്. കളിയില്‍ 15 പന്തില്‍ നിന്നും മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം ഹര്‍ദിക് 32 റണ്‍സ് അടിച്ചെടുത്തിരുന്നു.
ഐപിഎല്ലില്‍ ഇതു രണ്ടാമത്തെ കളിയിലാണ് ഹര്‍ദിക് ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചത്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ വാംഖഡെയില്‍ നടന്ന കളിയിലും താരം ഈ ഷോട്ട് വിജയകരമായി കളിച്ചിരുന്നു.
Hardik’s helicopter wins Pollard’s applause https://t.co/l4Dida4Hgn
— Ankush Das (@AnkushD86744515) April 18, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here