കുവൈറ്റിൽ വിദേശികൾക്കുളള ആശുപത്രി ഫീസ് ഇരട്ടിയാക്കി

കുവൈറ്റിൽ വിദേശികൾക്കുള്ള ആശുപത്രി ഫീസ് ഇരട്ടിയാക്കി. വിദേശികൾ ചികിത്സാർത്ഥം ആശുപത്രി സന്ദർശിക്കുന്നതിനുള്ള ഫീസ് 10 ദിനാർ ആയി ഉയർത്തി. നേരത്തെ സാധാരണ ക്ലിനിക്കുകളിൽ 2 ദിനാറും ആശുപത്രികളിൽ 5 ദിനാറുമായിരുന്ന നിരക്കുകളാണ് ഇപ്പോൾ യഥാക്രമം 5 ഉം 10 ഉം ആയി വർദ്ധിപ്പിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also; കുവൈറ്റിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാൻ പുതിയ നിബന്ധന
ഇതുവഴി ആശുപത്രിയിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികളിലെ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദേശീയ ചികിത്സാ നയം രൂപപ്പെടുത്തുന്നതിനും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here