എം.കെ രാഘവനെതിരായ അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ സമ്മർദ്ദത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണിത്. ഇത് തെരഞ്ഞെടുപ്പിൽ ഒരു കാരണവശാലും യുഡിഎഫിനെ ബാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
Read Also; ദൃശ്യങ്ങൾ കൃത്രിമമല്ല; ഒളിക്യാമറ വിവാദത്തിൽ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
അതേ സമയം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തനിക്കെതിരെ കേസെടുക്കാനുള്ള നീക്കം കോഴിക്കോട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ പ്രതികരിച്ചു. കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഐ.ജി യുടെ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ തള്ളിക്കളയുന്നതായും എം.കെ രാഘവൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here