പ്രധാനമന്ത്രി ‘ബയോപിക്’ ചിത്രം ഇറക്കാന്‍ അര്‍ഹനല്ലെന്ന് ഊര്‍മിള മതോണ്ട്കര്‍

രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഉന്നത സ്ഥാനത്തിരുന്നിട്ടും രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ട്കര്‍.
അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയെക്കുറിച്ച് ഹാസ്യ ചിത്രമാണ് എടുക്കേണ്ടതെന്ന്
ഊര്‍മിള മതോണ്ട്കര്‍ പറഞ്ഞു. 56 ഇഞ്ച് നെഞ്ചളവുണ്ടായിട്ടും, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സ്ഥിതിയ്ക്കും പ്രധാനമന്ത്രിയുടെ ജീവിതം തമാശയാണെന്നും ചിത്രം പുറത്തിറങ്ങിയാല്‍ രാജ്യത്തെ ജനാധിപത്യത്തേയും വൈവിധ്യത്തേയും മോശമായി ചിത്രീകരിക്കുന്നതിനിടയാക്കുമെന്നും ഊര്‍മിള മതോണ്ട്കര്‍ ആരോപിച്ചു.
മുംബൈ നോര്‍ത്തില്‍ ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യായ ഗോപാല്‍ ഷെട്ടിക്കെതിരെ ജനവിധി തേടുന്ന ചലച്ചിത്രതാരമായ ഊര്‍മിള കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here