ലിബിയന്‍ ജനറല്‍ ഖലീഫ ഹഫ്താറിന് ട്രംപിന്റെ പ്രശംസ; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍

ലിബിയന്‍ ഭരണാധികാരിയായ ജനറല്‍ ഖലീഫ ഹഫ്താറിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍.
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
വെള്ളിയാഴ്ച ട്രിപ്പോളിയിലെ മാര്‍ട്ടിയേഴ്സ് ചത്വരത്തില്‍ നടന്ന പ്രതിഷേധത്തില്‍ 2000ത്തിലേറെ ആളുകളാണ് പങ്കെടുത്തത്.
തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസില്‍ നിന്നും ഹഫ്താറിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവന എത്തിയത്. ‘ ലിബിയയില്‍ സമാധാനം വീണ്ടെടുക്കാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു’ എന്നായിരുന്നു പ്രസ്താവന.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ലിബിയന്‍ സര്‍ക്കാറിനെതി്രെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ഹഫ്താറും സൈന്യവും. എന്നാല്‍, ഹഫ്താറിന്റെ പ്രത്യാക്രമണങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടത്.
ഇഫ്താറിന്റെ ആക്രമണങ്ങള്‍ യുഎസ് പിന്‍തുണയോടു കൂടിയാണെന്നാണ് ട്രിപ്പോളിയക്കാര്‍ വിശ്വസിക്കുന്നത്. ഇഫ്താറിന്റെ ആക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here