പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ; സാധ്യത നിലനിർത്താൻ രാജസ്ഥാൻ: ടോസ് വിവരങ്ങൾ

ഐപ്പിഎല്ലിലെ 36ആം മത്സരത്തിൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാൻ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ജോസ് ബട്ലറിനു പകരം സ്റ്റീവൻ സ്മിത്തും ഇഷ് സോധിക്കു പകരം ബെൻ സ്റ്റോക്സും രാഹുൽ ത്രിപാഠിക്ക് പകരം റയാൻ പരഗും ടീമിലെത്തി. മുംബൈ നിരയിൽ ജയന്ത് യാദവിനു പകരം മയങ്ക് മാർക്കണ്ഡേ കളിക്കും.
ഇന്ന് നടക്കുന്ന മത്സരം കൂടി ജയിച്ചാൽ മുംബൈക്ക് ഏറേക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം. അതുകൊണ്ട് തന്നെ അത്തരത്തിലാവും മുംബൈ ഈ കളിയെ സമീപിക്കുക. മറുവശത്ത് ഇനിയുള്ള എല്ലാ കളികളും വിജയിച്ചാൽ മാത്രമേ പ്ലേ ഓഫിലെത്തൂ എന്ന ഗുരുതരാവസ്ഥയിലാണ് രാജസ്ഥാൻ. കുട്ടി ജനിച്ചതിനാൽ നാട്ടിലേക്ക് പറന്ന ജോസ് ബട്ലറിൻ്റെ അഭാവം രാജസ്ഥാനിൽ നിഴലിക്കും എന്നുറപ്പ്. ഇതു വരെ പേരിനൊത്ത പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്ത ബെൻ സ്റ്റോക്സ്, മെല്ലെപ്പോക്കു കൊണ്ട് റൺ റേറ്റ് കുളമാക്കുന്ന സ്മിത്തും രഹാനെയും എന്നിങ്ങനെ ഒരുപിടി പ്രശ്നങ്ങൾ ഇനിയും റോയൽസിനുണ്ട്.
മുംബൈക്കുള്ള പ്രശ്നം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫോം മാത്രമാണ്. ഇനിയും ഒരു വലിയ ഇന്നിംഗ്സ് കളിക്കാൻ രോഹിതിന് സാധിച്ചിട്ടില്ല. എങ്കിലും ഒരു ടീമെന്ന നിലയിൽ മുംബൈ കാണിക്കുന്ന ഒത്തിണക്കം വളരെ മികച്ചതാണ്. രോഹിത് കൂടി ഫോമിലെത്തിയാൽ മുംബൈ കുതിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here