പിണറായി സർക്കാരിനും മോദി സർക്കാരിനും ജനം നൽകുന്ന മാർക്ക് എത്ര ? 24 സർവേ

പിണറായി സർക്കാരിന് എത്ര മാർക്ക് എന്ന 24 സർവേ ചോദ്യത്തിന് 38.9 % പേരും പറഞ്ഞത് മികച്ചത് എന്ന ഉത്തരമാണ്. 35.5 % ആണ് നല്ലതെന്ന ഉത്തരം നൽകിയത്. ബാക്കി 25.6% പേർക്ക് മോശം എന്ന അഭിപ്രാമാണ്.
മോദി സർക്കാരിന് കേരളത്തിൽ നിന്നുള്ള മാർക്ക് 20.4% ആണ്. 23.3% പേരും ശരാശരി മാർക്കാണ് നൽകിയിരിക്കുന്നത്. എന്നാൽ 56.3 ശതമാനം പേരും മോശം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇരുവരെയും താരതമ്യപ്പെടുത്തിയാൽ പിണറായി സർക്കാരിന് ലഭിച്ചത് 38.9% മാർക്ക് ആണെങ്കിൽ മോദി സർക്കാരിന് ലഭിച്ചത് 20.4% ആണ്. 18 % വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.
Read Also : 24 സർവേ; പാലായിലെ സഹതാപം കോട്ടയത്ത്
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here