Advertisement

സൗദിയിൽ ഭീകരാക്രമണത്തിന് ശ്രമം; നാല് ഭീകരർ കൊല്ലപ്പെട്ടു

April 21, 2019
1 minute Read

സൗദിയിലെ റിയാദിൽ ഭീകരാക്രണത്തിനുള്ള ശ്രമത്തിനിടെ നാല് ഭീകരർ കൊല്ലപ്പെട്ടു. റിയാദിന് സമീപം സുൽഫിയിലാണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് ഭീകരർ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ആക്രമണത്തിന് ശ്രമിച്ച ആയുധധാരികളായ നാല് ഭീകരവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

Read Also; ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം; കർഫ്യൂ പ്രഖ്യാപിച്ചു; മരണം 158 ആയി

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിലൂടെയാണ് ഭീകരർ അകത്തേക്ക് കയറാൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ സുരക്ഷാ ജീവനക്കാരെ മറികടന്ന് മുന്നോട്ട് കുതിക്കുകയും തടയാൻ ശ്രമിച്ചവർക്കു നേരെ   ഭീകരർ വെടിയുതിർക്കുകയുമായിരുന്നു. മൂന്നു പേർ പോലീസിന്റെ വെടിയേറ്റും ഒരാൾ ദേഹത്ത് സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിയുമാണ് മരിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top