കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂർ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന് കോൺഗ്രസ് വിമതനും കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് പിന്തുണ പ്രഖ്യാപിച്ചു.കോൺഗ്രസ് വിമതനായ രാഗേഷിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് കണ്ണൂർ കോർപ്പറേഷൻ ഭരിക്കുന്നത്. അതേ സമയം പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചാണ് സുധാകരന് പിന്തുണ നൽകുന്നതെന്നും കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫിന് നൽകുന്ന പിന്തുണ തുടരുമെന്നും രാഗേഷ് വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഒപ്പം നിൽക്കാനാണ് തീരുമാനമെന്നും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് എല്ലാവിധ പിന്തുണയും നൽകുമെന്നും പി.കെ രാഗേഷ് പറഞ്ഞു.ജില്ലാ കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാഗേഷ് നേരത്തെ കോൺഗ്രസിൽ നിന്നും രാജിവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here