രണ്ടു പേർക്കും ജയിക്കണം; സൺ റൈസേഴ്സ്- നൈറ്റ് റൈഡേഴ്സ് ടോസ് വിവരങ്ങൾ

ഇരു ടീമുകൾക്കുംഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നത്തെ നിര്‍ണ്ണായക മത്സരത്തില്‍ വരുത്തിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരം യാര പൃഥ്വി രാജ്, കെസി കരിയപ്പ, റിങ്കു സിംഗ് എന്നിവര്‍ ടീമിലെത്തും. സൺ റൈസേഴ്സ് നിരയിൽ മാറ്റങ്ങളില്ല.
ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമാണുള്ളത്. പക്ഷേ ഒരു മത്സരം കുറവാണ് സണ്‍റൈസേഴ്സ് കളിച്ചിട്ടുള്ളത്. മികച്ച രീതിയിൽ സീസൻ തുടങ്ങിയ ഇരു ടീമുകളും പിന്നീട് തുടർച്ചയായ തോൽവികൾ വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഈ മത്സരം വിജയിക്കേണ്ടത് ഇരു ടീമുകൾക്കും സുപ്രധാനമാണ്. വർഷങ്ങളായി കൊൽക്കത്ത ടീമിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്ന ഉത്തപ്പ, കുൽദീപ് എന്നിവരെ പ്ലെയിംഗ് ഇലവനിൽ നിന്നു മാറ്റിയത് വഴി കൃത്യമായ സന്ദേശമാണ് കൊൽക്കത്ത മാനേജ്മെൻ്റ് നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here