ശ്രീലങ്കയിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയെ തുടർന്ന് ശ്രീലങ്കയിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. 12 മണിക്കൂർ നേരത്തേക്കാണ് നിരോധനം.ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് അടക്കമുള്ളവയ്ക്കാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നുണ്ടായ ഭീകരാക്രണവുമായി ബന്ധപ്പെട്ട് സമുദായ ഐക്യം തകർക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.
Read Also; ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം; കർഫ്യൂ പ്രഖ്യാപിച്ചു; മരണം 158 ആയി
തിങ്കളാഴ്ച രാവിലെ 6 വരെയാണ് നിലവിൽ നിരോധനം. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിരോധനം നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കും. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ മൂന്ന് പള്ളികളിൽ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിലാണ് ഇന്ന് സ്‌ഫോടനങ്ങൾ നടന്നത്. 158 പേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്‌ഫോടനങ്ങളെ തുടർന്ന് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ച വരെ അടച്ചിടാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here