Advertisement

ടിവി പരമ്പരയിൽ പ്രസിഡന്റായി വേഷമിട്ട നടൻ ഉക്രൈൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

April 22, 2019
2 minutes Read

ടിവി പരമ്പരയിൽ ഉക്രൈൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കൊമേഡിയൻ ശരിക്കും പ്രസിഡൻ്റ് സ്ഥാനത്തേക്ക്. 41കാരനായ വ്ലാദിമിർ സെലൻസ്കിയാണ് ഉക്രൈൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. 41കാരനായ ഇദ്ദേഹം രാജ്യത്തെ അറിയപ്പെടുന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയനായിരുന്നു.

രണ്ടാം സ്ഥാനത്തുള്ള പെട്രോ പൊറോഷങ്കോയ്ക്കെതിരെ 73 ശതമാനം വോട്ട് നേടിയാണ് സെലൻസ്കി അധികാരത്തിലേറിയത്. വളരെ അവിചാരിതമായി ഉക്രൈൻ പ്രസിഡൻ്റാകുന്ന ഒരാളുടെ കഥ പറയുന്ന ആക്ഷേപഹാസ്യ ടിവി പരമ്പരയിലെ വേഷത്തിലൂടെ ശ്രദ്ധേയയായ നടനാണ് സെലൻസ്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top