Advertisement

ഡൽഹിയിൽ മുതിർന്ന നേതാക്കളെയിറക്കി കോൺഗ്രസ്; നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഷീല ദീക്ഷിത്

April 22, 2019
3 minutes Read

ഡൽഹിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യനീക്കം പരാജയപ്പെട്ടതോടെ മികച്ച വിജയമുറപ്പിക്കാൻ മുതിർന്ന നേതാക്കളെ തന്നെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ജനവിധി തേടും. മുൻ സംസ്ഥാന അധ്യക്ഷൻമാരായ അജയ് മാക്കൻ ന്യൂഡൽഹി മണ്ഡലത്തിലും അരവിന്ദർ സിങ് ലവ്‌ലി ഈസ്റ്റ് ഡൽഹിയിലും മത്സരിക്കും.

ചാന്ദ്‌നി ചൗക്കിൽ ജെ.പി അഗർവാൾ, നോർത്ത് വെസ്റ്റ് ഡൽഹിയിൽ രാജേഷ് ലിലോത്തിയ, വെസ്റ്റ് ഡൽഹിയിൽ മഹാബൽ മിശ്ര എന്നിവരാണ് സ്ഥാനാർത്ഥികൾ. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഡൽഹിയിൽ ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also; ബിജെപി ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേരത്തെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിന് കോൺഗ്രസ് ഏറെ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടിരുന്നു. ഡൽഹിയിൽ നാല് സീറ്റുകൾ വരെ ആം ആദ്മി പാർട്ടിക്ക് നൽകാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും
ഹരിയാനയിലും സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ആം ആദ്മി പാർട്ടി ഉറച്ചുനിന്നതോടെ സഖ്യത്തിനുള്ള നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു. ഡൽഹിയിൽ മാത്രമായി സഖ്യത്തിന് കോൺഗ്രസ് ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ആം ആദ്മി പാർട്ടി ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ഡൽഹിയിൽ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളെ ബിജെപി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Read Also; ഡൽഹിയിലെ സഖ്യത്തിൽ കെജ്‌രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ ഗാന്ധി

ചാന്ദ്‌നി ചൗക്കിൽ കേന്ദ്രമന്ത്രി ഡോ.ഹർഷവർധൻ, നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മനോജ് തിവാരി,വെസ്റ്റ് ഡൽഹിയിൽ പർവേഷ് വർമ, സൗത്ത് ഡൽഹിയിൽ രമേശ് ബിഥുരി എന്നിവരാണ്‌ ബിജെപിയുടെ സ്ഥാനാർത്ഥികൾ. അതേ സമയം ന്യൂഡൽഹി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. മോദിയുടെ മത്സരം ഡൽഹിയിലും തൊട്ടടുത്ത ഹരിയാനയിലും ബിജെപിയുടെ മികച്ച വിജയത്തിന് സഹായകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ന്യൂഡൽഹി ഉൾപ്പെടെയുള്ള 3 മണ്ഡലങ്ങളിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഡൽഹി പിടിക്കുന്നവർ രാജ്യം ഭരിക്കുമെന്ന വിശ്വാസവും മോദി ഡൽഹിയിൽ മത്സരിക്കണമെന്ന ആവശ്യത്തിന് പിന്നിലുണ്ട്. ഡൽഹിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള
അവസാന തീയതി നാളെയാണ് എന്നതിനാൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഇന്നു തന്നെയുണ്ടാകാനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top