Advertisement

തൃശൂർ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം

April 22, 2019
1 minute Read

തൃശൂർ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. തൃശൂർ പള്ളിക്കളത്തിന് സമീപമുള്ള കോർപ്പറേഷൻ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.

അഞ്ച് യൂണിറ്റ് ഫയർ എഞ്ചിനുകളെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ തീ അണയ്ക്കുക എന്ന ശ്രമകരമായ ദൗത്യമാണ്.

Read Also : ഹൈദരാബാദില്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; അന്വേഷണത്തിന് ഉത്തരവ്

സമീപ  പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. അൽപ്പ സമയത്തിനകം തന്നെ തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top