ഹോട്ടലുകളിൽ തെരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ്

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിൽ വയനാട്ടിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പങ്കാളികാവുന്നു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ ഹോട്ടലുകളിലും തിരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ് നൽകും. വയനാട് ജില്ലാ ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് കിഴിവ്.
വിശക്കാതെ എല്ലാവരും വോട്ട് രേഖപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കന്നി വോട്ടർമാർക്ക് പ്രോത്സാഹനം നൽകുകയെന്ന ഉദ്ദേശത്തോടെ അവർക്ക് മാത്രം ഭക്ഷണത്തിന് കിഴിവ് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഹോട്ടലിൽ എത്തുന്ന എല്ലാവർക്കും കിഴിവ് നൽകാൻ ഹോട്ടലുടമകൾ സമ്മതിക്കുകയായിരുന്നു.
Read Also : നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ രേഖകൾ മറക്കല്ലേ….!
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളും പോളിംഗിന് സജ്ജമായി. നാളെ രാവിലെ 6 ന് മോക്ക് പോളിംഗ്. ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിംഗ് നടക്കുക.
Read Also :‘ഞാനൊരാൾ വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കാൻ ? ‘ ഇങ്ങനെ ചിന്തിക്കുന്നവർ തുടർന്ന് വായിക്കൂ
തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങി പോളിംഗ് ഉദ്യോഗസ്ഥർ നിശ്ച്ചയിച്ചിട്ടുള്ള പോളിംഗ് ബൂത്തുകളിലെത്തി. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായി. അതാത് മണ്ഡലത്തിലെസ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഫോട്ടൊ സഹിതം ഓരോ ബൂത്തിന് പുറത്തും പ്രദർശിപ്പിക്കും. കൂടാതെപോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവൽ ഓഫിസർ, സെക്ട്രൽ ഓഫിസർ എന്നിവരുടെ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here