Advertisement

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; ഒഡീഷയിൽ ബിജെഡി സ്ഥാനാർത്ഥി അറസ്റ്റിൽ

April 22, 2019
0 minutes Read

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒഡീഷയിലെ ബിജെഡി എംഎൽഎയും സ്ഥാനാർത്ഥിയുമായ പ്രദീപ് മഹാരഥിയെ പോലീസ് അറസ്റ്റു ചെയ്തു. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി മദ്യവും പണവും വിതരണം ചെയ്യുന്നതായുള്ള വിവരത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രദീപ് മഹാരഥിയുടെ ഫാം ഹൗസിൽ പരിശോധനയ്ക്ക്‌ എത്തിയപ്പോഴായിരുന്നു ആക്രമണം.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് മുൻ മന്ത്രി കൂടിയായ മഹാരഥിയും സംഘവും കയ്യേറ്റം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം, വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top