മൊറാദാബാദിൽ ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു

മൊറാദാബാദിൽ ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു. മൊറാദാബാദിലെ ബൂത്ത് നമ്പർ 231 ലെ ഉദ്യോഗസ്ഥനെയാണ് ബിജെപി പ്രവർത്തകർ മർദ്ദിച്ചത്. സമാജ്വാദി പാർട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാൻ വോട്ടർമാരോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചത്.
#WATCH Moradabad: BJP workers beat an Election Official at booth number 231 alleging he was asking voters to press the 'cycle' symbol of Samajwadi party pic.twitter.com/FokdXCAJ1z
— ANI UP (@ANINewsUP) 23 April 2019
അതേസമയം, വോട്ടിങ് തിരിച്ചറിയൽ കാർഡിന് സ്ഫോടക വസ്തുക്കളേക്കാൾ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അഹമ്മദാബാദിൽ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പമാണ് മോദി വോട്ടു ചെയ്യാനെത്തിയിരുന്നത്. ഭീകരവാദത്തിന്റെ ആയുധം ഐഇഡിയാണ്. ജനാധിപത്യത്തിന്റെ ആയുധം വോട്ടർ ഐഡിയാണെന്നും മോദി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here