പച്ചക്കൊടി വിദ്വേഷത്തിന്റെ പ്രതീകം; നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്

ഇന്ത്യയില്‍ പച്ചക്കൊടി നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ് പച്ചക്കൊടി വിദ്വേഷത്തിന്റെ നിറമാണെന്നും പിടിഎയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു. രാഹുല്‍ നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇന്ത്യക്കാരനാണോ പാകിസ്ഥാനിയാണോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍ ഉള്ളതായിരുന്നു.
ഇനിയും രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത് ന്യൂനപക്ഷങ്ങളുടെ നിര്‍വ്വചനം മാറ്റിയെഴുതും എന്നതായിരിക്കും. മാത്രമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗിരിരാജ് സിങ് മത്സരിക്കെ എതിര്‍ സ്ഥാനാര്‍ത്ഥിയായ കനയ്യകുമാറിനു വേണ്ടി രാജ്യ വിരുദ്ധശക്തികള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. നിലവില്‍ ലാലു പ്രസാദ് യാദവ് മണ്ഡലത്തിലെ വികസനം ആകെ താറിമാറാക്കിയിരിക്കുകയാണെന്നും ഗിരിരാജ് സിങ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here