Advertisement

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്കു പിന്നിലെ കാരണം രാഷ്ട്രീയ പ്രതിസന്ധി; പ്രസിഡന്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി

April 23, 2019
0 minutes Read

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്കു കാരണം നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.

290 പേരുടെ മരണത്തിനിടയാക്കിയ സംഭവം ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയാണെന്നാണ് മന്ത്രിസഭാ വക്താവ് രജിത സേനരത്നെ വ്യക്തമാക്കുന്നത്.സ്ഫോടനം നടക്കുമെന്ന് രണ്ടാഴ്ച മുമ്പേ മുന്നറിയിപ്പ് ലഭിച്ചതാമെന്നും രജിത സേനരത്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മാത്രമല്ല, മുന്നറിയിപ്പില്‍ അക്രമികളുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ ഒമ്പതിന് ദേശീയ ഇന്റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ തൗഹീദ് ജമാഅത്തിന്റെ വിവരമാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ യോഗങ്ങളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്നു മാത്രമല്ല, യോഗങ്ങലില്‍ പ്രധാനമന്ത്രിയോ മന്ത്രി സഭാ അംഗങ്ങളേയോ ക്ഷണിച്ചിരുന്നില്ല എന്ന് സേന രത്‌നെ വ്യക്തമാക്കി.

സ്‌ഫോടനം നടക്കുന്നതിനു മുന്‍പ് മുന്നറിയിപ്പ് ലബിച്ചിരുന്നുവെന്നും ഇത് അവഗണിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നും സേന രത്‌നെ പറഞ്ഞു, മാത്രമല്ല, ഈ മുന്നറിയിപ്പ് മന്ത്രിസഭ എന്തുകൊണ്ട് അവഗണിച്ചെന്നും  ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്നുമാണ് സേന രത്‌നെ ആവശ്യപ്പെടുന്നത്.

എന്നാല്‍ പ്രാദേശിക ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ നാഷണല്‍ തൗഹീദ് ജമാഅത്താണ് സ്ഫോടന പരമ്പരയുടെ പിന്നിലെന്നാണ് സര്‍ക്കാര്‍ വാദം. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top