രഞ്ജൻ ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണം; കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണത്തിലെ ‘ഗൂഢാലോചന’ കേസ് സുപ്രീം കോടതി നാളേക്ക് മാറ്റി. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ നാളെ തീരുമാനം എടുക്കും
ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച അഭിഭാഷകൻ ഉത്സവ് ബെയ്‌ന്‌സിനോട് പുതിയ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം. ഗൂഢാലോചനക്കൊപ്പം യുവതി ഉന്നയിച്ച ആരോപണങ്ങളിലും സ്വതന്ത്ര അന്വേഷണം വേണമെന്ന ഇന്ദിര ജെയ്‌സിംഗിൻറെ വാദം കോടതി അംഗീകരിച്ചില്ല.
Read Also : മുൻ ജീവനക്കാരിയുടേത് ബ്ലാക്ക്‌മെയിൽ തന്ത്രം; പരാതിക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് രഞ്ജൻ ഗോഗൊയ്
കോടതി പരിശോധിക്കുന്നത് ഉത്സ് ബെയ്ൻസിൻറെ ആരോപണം മാത്രമെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. ജുഡീഷ്യറിയെന്ന സ്ഥാപനമാണ് എല്ലാവരേക്കാളും വലുത്. അവിടെ ഏതെങ്കിലും ഒത്തുകളി നടക്കുന്നുണ്ടെങ്കിൽ രാജ്യത്തിനാകെ ജുഡീഷ്വറിയിൽ വിശ്വാസം നഷ്ടപ്പെടും. അതിനാൽ വിഷയത്തിൻറെ വേരിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് കോടതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here