Advertisement

രോഹിത് തിവാരിയുടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ

April 24, 2019
0 minutes Read

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ഡി തിവാരിയുടെ കൊലപാതകത്തിൽ ഭാര്യ അപൂർവ്വ ശുക്ല തിവാരി അറസ്റ്റിൽ. കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 16 നാണ് ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ വസതിയിൽ ഗുരുതരാവസ്ഥയിൽ രോഹിത്തിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. ഇതിന് പിന്നാലെ അപൂർവ്വയേയും രണ്ട് ജോലിക്കാരേയും ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപൂർവയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അപൂർവയ്ക്കും ബന്ധുക്കൾക്കും രോഹിന്റെ സ്വത്തിൽ കണ്ണുണ്ടെന്നും രോഹിത്തിന് അപൂർവയെ ഇഷ്ടമായിരുന്നില്ല എന്ന വെളിപ്പെടുത്തലുകളുമായി രോഹിത്തിന്റെ അമ്മ ഉജ്വല നേരത്തെ രംഗത്തെത്തിയിരുന്നു. അപൂർവ ജോലി ചെയ്യുന്ന സുപ്രീംകോടതിക്കു സമീപമാണ് ഇപ്പോൾ താമസിക്കുന്ന വീടെന്നും അത് കൈവശപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ഉജ്വല പൊലീസിൽ മൊഴി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top