പിഎസ്ജി കരാർ പുതുക്കുന്നില്ല; ബഫൺ യുവന്റസിലേക്ക് തിരികെ വരുമെന്ന് റിപ്പോർട്ട്

വെറ്ററൻ ഗോൾ കീപ്പർ ജിയാൻലുഗി ബഫണുമായി ഫ്രഞ്ച് ക്ലബ് പിഎസ്ജി കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്. ബഫണ് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയെ സ്വന്തമാക്കാൻ ക്ലബ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ 41കാരനായ ബഫണിൻ്റെ ഫുട്ബോൾ കരിയർ അവസാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പിഎസ്ജി ബഫണുമായി കരാർ പുതുക്കുന്നില്ലെങ്കിൽ അദ്ദേഹം തൻ്റെ പഴയ ക്ലബ് യുവൻ്റസിലേക്ക് തിരികെ വരുമെന്നും റിപ്പോർട്ടുകളുണ്ട്. ക്ലബിൻ്റെ ഡയറക്ടർ സ്ഥാനത്തേക്കാകും അദ്ദേഹം എത്തുക. ബഫണിൽ പിഎസ്ജിയുടെ ഭാവി കാര്യങ്ങൾ എങ്ങനെയാണെന്നറിയാൻ താരത്തിൻ്റെ മാനേജർ അടുത്ത ആഴ്ച ക്ലബുമായി സംസരിക്കും. ഒരു കൊല്ലത്തേക്ക് കൂടി ക്ലബ് ബഫണിൻ്റെ കരാർ നീട്ടുമെന്നാണ് കരുതപ്പെടുന്നതെങ്കിലും അതിന് തീരെ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here