യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട മൊഴിയെടുക്കല്‍ പൂര്‍ത്തിയായി

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. തന്റെ അറിവോടെയല്ല ബസ്സിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചതെന്ന് സുരേഷ് കല്ലട. സംഭവിക്കാന്‍ പടില്ലാത്തതാണ് സംഭവിച്ചെതെന്നും സുരേഷ് കല്ലട പറഞ്ഞു.
അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബസ്സുടമ സുരേഷ് കല്ലടയ്ക്ക് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്നാണ് പൊലീസ് ആരാഞ്ഞത്. മാത്രമല്ല, ജീവനക്കാരുടെ പശ്ചാത്തലം, അക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് സുരേഷ് കല്ലടയ്ക്ക് ബന്ധമുണ്ടോ, ആക്രമികള്‍ ബസ്സുടമയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്നും പൊലീസ് പരിശോധിച്ചത്. ഇത് സംബന്ധിച്ച സുരേഷ് കല്ലടയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ ഉടമയായ സുരേഷ് കല്ലടയെ പ്രതിചേര്‍ക്കാന്‍ നിലവില്‍ തെളിവുകളില്ലെന്ന് തൃക്കാക്കര അസിസ്റ്റന്‍ഡ് കമ്മീഷ്ണര്‍ സ്റ്റ്യൂവര്‍ട്ട് കീലര്‍ പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെല്ലാം കല്ലടയിലെ ജീവനക്കാര്‍ തന്നെയാണെന്നും സ്റ്റ്യൂവര്‍ട്ട് കീലര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here