തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്ക് തുടരും
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന് തൃശൂർ ജില്ലാ കളക്ടർ. വിലക്ക് പിൻവലിക്കുന്നതിൽ തീരുമാനമായില്ല. തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാനാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തീരുമാനത്തിൽ ആന ഉടമകളുടെ സംഘടന പ്രതിഷേധം അറിയിച്ചു. ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.
നേരത്തെ ഫെബ്രുവരിയിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വനംവകുപ്പ് വിലക്കേർപ്പെടുത്തിയിരുന്നു. പതിനഞ്ച് ദിവസത്തേക്കാണ് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഫെബ്രുവരിയിൽ വിരണ്ടോടിയ ആനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
ഡോക്ടർമാരുടെ സംഘം പരിശോധിച്ചതിന് ശേഷം മാത്രമേ ആനയെ ഇനി എഴുന്നള്ളിപ്പിന് അനുവദിക്കാൻ പാടുള്ളൂ എന്നാണ് വനം വകുപ്പിൻറെ നിർദേശം. മദപ്പാടിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ശബ്ദം പോലും കേട്ടാൽ വിരളുന്ന അവസ്ഥയുണ്ടെന്നാണ് നിഗമനം. ഇതെ തുടർന്നായിരുന്നു വിലക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here