യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ വൈസ് പ്രസിഡന്റ് വൈസ്പ്രസിഡന്റ് ജോ ബൈഡന്‍

യുഎസ് മുന്‍ വൈസ്പ്രസിഡന്റ് ജോ ബൈഡന്‍, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. നീണ്ട നാളത്തെ അഭ്യുഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം ഇട്ടുകൊണ്ടാണ് ജോ ബൈഡന്‍ പോരാട്ടത്തിനിറങ്ങുന്നത്.
രാജ്യത്തെ ജനാധിപത്യം വളരെ അപകടാവസ്ഥയിലാണെന്ന് ബൈഡന്‍ മുന്‍പ് ഒരു പ്രസ്ഥാവനയിലൂടെ അറിയിച്ചിരുന്നു. നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള 210 പേരില്‍ നിന്നാണ് ജോ ബൈഡന്റെ പേര് ഒന്നാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ളത്.
നിലവില്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ കാലം സെനറ്റര്‍ ആയി ഇരുന്നിട്ടുള്ളതും രണ്ട് പ്രാവശ്യം യുഎസ് വൈസ് പ്രസിഡന്റ പദവിയിലും ഇരുന്നിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പ് ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേകളിലും മുന്നില്‍ ജോ ബൈഡന്റെ പേരാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here