ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡികൾ; ആംആദ്മി സ്ഥാനാർത്ഥി അതിഷി മർലേന പരാതി നൽകി

ഗൗതം ഗംഭീറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് ആംആദ്മി പാർട്ടി അംഗം അതിഷി മർലേന. ഗൗതമിന് രണ്ട് വോട്ടർ ഐഡികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ഡെൽഹിയിലെ കരോൾ ബാഗിലുംരജീന്ദർ നഗറിലുമായി രണ്ട് വോട്ടർ ഐഡികളുണ്ടെന്ന് അതിഷി നൽകിയ പരാതിയിൽ പറയുന്നു. രണ്ടും വരുന്ന സെൻട്രൽ ഡെൽഹി പാർലമെന്റ് സീറ്റിലാണ്. സെക്ഷൻ 17 പ്രകാരം വ്യാജ സത്യവാങ്മൂലം നൽകുന്നത് ശിക്ഷാർഹമാണെന്നും, ഒരു വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അതിഷി ട്വിറ്ററിൽ കുറിച്ചു. എന്നാൽ വിഷയത്തിൽ ഗംഭീർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
I have filed a criminal complaint against the BJP candidate from East Delhi Gautam Gambhir over his possession of two voter IDs in two separate constituencies of Delhi, Karol Bagh and Rajinder Nagar. #GambhirApradh pic.twitter.com/tYM6QVcFul
— Atishi (@AtishiAAP) April 26, 2019
ഈസ്റ്റ് ഡെൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഗൗതം ഗംഭീർ. അവിടെ തന്നെ ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാണ് അതിഷി.
ഗംഭീറിന്റെ രണ്ട് മണ്ഡലങ്ങളിലേയും വോട്ടർ ഐഡികളുടെ ചിത്രങ്ങൾ അതിഷി ട്വീറ്റ് ചെയ്തിട്ടുമുണ്ട്. അരവിന്ദ് കെജ്‌രിവാളടക്കമുള്ള നേതാക്കളും ഗംഭീറിനെതിരെ
രംഗത്തെത്തിയിട്ടുണ്ട്. ഉടൻ അയോഗ്യനാക്കപ്പെടാൻ പോകുന്ന ഒരാൾക്ക് വോട്ട് നൽകി വോട്ട് പാഴക്കരുതെന്ന് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here