വാരാണസിയിൽ മത്സരിക്കുന്നില്ലെന്ന തീരുമാനം പ്രിയങ്കയുടേതെന്ന് സാം പിത്രോദ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയിൽ മത്സരിക്കുന്നില്ലെന്ന തീരുമാനമെടുത്തത് പ്രിയങ്ക ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. പ്രിയങ്കയ്ക്ക് പ്രധാനപ്പെട്ട വേറെയും ഉത്തരവാദിത്വങ്ങളുണ്ട്. ഒരു സീറ്റിൽ മാത്രം ശ്രദ്ധയൂന്നാതെ നിലവിലുള്ള ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രിയങ്ക തീരുമാനിച്ചിരുന്നു.
Read Also; പ്രിയങ്ക വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കില്ല
അന്തിമ തീരുമാനം പ്രിയങ്കയുടേതാണെന്നും അതാണ് അവർ നടപ്പിലാക്കിയതെന്നും സാം പിത്രോദ വ്യക്തമാക്കി. പ്രിയങ്ക വാരാണസിയിൽ നിന്ന് മത്സരിക്കാൻ തയ്യാറായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല നേരത്തെ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി എതിർത്തതിനെ തുടർന്നാണ് പിൻമാറ്റമെന്നും രാജീവ് ശുക്ല പറഞ്ഞു. ഇതിനെ തള്ളിയാണ് ഇന്ന് പിത്രോദ രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here