ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ

ശ്രീലങ്കയില്‍ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ശ്രീലങ്കയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുളള നടപടികള്‍ക്ക് പാകിസ്ഥാന്‍ വലിയ പിന്‍തുണയാണ് നല്‍കുന്നതെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ശ്രീലങ്കയിലെ ആക്രമണത്തിന് പിന്നില്‍ ഒരു പ്രത്യേക രാജ്യത്തിന് പങ്കില്ലെന്നും രാജ്യത്ത് തീവ്രവാദി ബന്ധം തകര്‍ക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും ശ്രീലങ്കയില്‍ ഇത്തരമൊരു ആക്രമണം ആഗോള തീവ്രവാദികള്‍ നടത്തുന്നത് ആദ്യമായാണെന്നും വിക്രമസിംഗെ പറഞ്ഞു.
ലോകത്തെ നടക്കിയ ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയില്‍ പങ്കാളികളായിരുന്ന രണ്ട് ചാവേറുകളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് യുസുഫ് ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇംസാത് അഹമ്മദ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാഹിം എന്നിവരാണ് യുസുഫിന്റെ മക്കള്‍.
ശ്രീലങ്കയില്‍ എട്ട് ഇടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ചാവേറുകളായി പ്രവര്‍ത്തിച്ചതില്‍ അധികം പേരും അതി സമ്പന്നരും ഉയര്‍ന്നവിദ്യാഭ്യാസ യ.ാേഗ്യത ഉള്ളവരുമാണ്. മാത്രമല്ല, ശ്രീലങ്കയിലെ ഒരു പ്രമുഖ വ്യവസായിയുടെ മക്കളും സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്ത്വം ഐഎസ് ഏറ്റെടുത്ത സാഹചര്യത്തിലാണ് ഈ വിവരം പുറത്തു വരുന്നത്.
ഇതിനു പുറമേ ശ്രീലങ്കയില്‍ ആക്രമത്തിനുള്ള സാധ്യത ഇന്റലിജന്‍സ് വിഭാഗം മുമ്പേ കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ ഭരണകൂടം മുന്‍ കരുതല്‍ നപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു അപകടത്തിന് ലേകം സാക്ഷ്യംവഹിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യയും കൈമാറിയിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here