റെസ്ലിംഗ് താരം ഗ്രേറ്റ് ഖാലി ബിജെപിക്ക് വേണ്ടി പ്രചാരണത്തിന്

‘ദി ഗ്രേറ്റ് ഖാലി’ എന്നറിയപ്പെടുന്ന റെസ്ലിംഗ് താരം ദലീപ് സിംഗ് റാണ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നു. പശ്ചിമ ബംഗാളിലാണ് താരം ബിജെപിയുടെ പ്രചാരണത്തിനായി ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ ജാദവ്പൂര്‍ സ്ഥാനാര്‍ത്ഥി അനുപം ഹസ്രയ്ക്ക് വേണ്ടിയാണ് ഖാലി പ്രചാരണത്തിനിറങ്ങിയത്.
ഖാലി തന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ടാണ് പ്രചാരണത്തിനിറങ്ങുന്നതെന്നും അനുപം ഹസ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രാഷ്ട്രീയക്കാര്‍ മാത്രം പ്രചാരണത്തിനിറങ്ങുന്ന സ്ഥിരം രീതിയോട് തനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് ഖാലിയെ നോമിനേഷന്‍ നല്‍കുന്ന ദിവസം വിളിച്ചു വരുത്തിയതെന്നും ഹസ്ര കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ് ഹസ്ര ബിജെപിയിലെത്തിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ ജനുവരിയിലാണ് ഹസ്രയെ മമത പുറത്താക്കിയത്. പ്രശസ്ത സിനിമാ താരം മിമി ചക്രബര്‍ത്തിയെയയാണ് തൃണമൂല്‍ ജാദവ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here