Advertisement

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഡിഎ കുടിശ്ശിക ഏപ്രില്‍ ശമ്പളത്തോടൊപ്പം ലഭിക്കില്ല; തെരഞ്ഞെടുപ്പ് പ്രഖ്യാപനം പാഴ് വാക്കായി

April 27, 2019
0 minutes Read

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡി എ കുടിശിക ഏപ്രില്‍ ശമ്പളത്തോടൊപ്പം ലഭിക്കില്ല. കുടിശിക ഏപ്രില്‍ ശമ്പളത്തോടൊപ്പം നല്‍കുമെന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഇതോടെ പാഴ് വാക്കായി.

കഴിഞ്ഞ ജനുവരി 1 മുതലുള്ള ഡിഎ കുടിശികക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇനിയും കാത്തിരിക്കണം. ഇക്കഴിഞ്ഞ നാലാം തീയതി ധന അഡീ. ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ ഉത്തരവില്‍ കുടിശിക ഏപ്രില്‍ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് പറഞ്ഞിരുന്നു. നേരത്തെ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മനോജ് ജോഷിയുടെ പുതിയ ഉത്തരവ് പ്രകാരം ഡിഎ കുടിശിക ഈ മാസ ശമ്പളത്തോടൊപ്പമില്ല. പുതിയ ഡിഎ മേയ് 1ന് ലഭിക്കും. കുടിശിക പിന്നീട് പരിഗണിക്കുമെന്നാണ് ഉത്തരവ്.

കേന്ദ്ര സര്‍ക്കാരിന്റെ ജീവിത വില സൂചികയിലെ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് വര്‍ഷത്തില്‍ രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ദ്ധിപ്പിക്കുന്നത്. ജനുവരിയിലും ജൂലൈയിലുമാണ് ഡിഎ വര്‍ധന. കഴിഞ്ഞ വര്‍ഷം ജനുവരി 1 മുതലുള്ള 2 % വും ജൂലൈ 1 മുതലുള്ള 3% വും അടക്കം 5 ശതമാനമായിരുന്നു ഡിഎ കുടിശിക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top