ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു; പാകിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ചു

പാകിസ്ഥാനില്‍ അരോഗ്യ പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് പോളിയോ വാക്സിനേഷന്‍ വിതരണം നിര്‍ത്തി വെച്ചു.
2012 മുതല്‍ പാകിസ്ഥാനില്‍ 95 പോളിയോ വാക്സിനേറ്റന്മാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെയ്ക്കുന്നത്. നാഷണല്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ ഫോര്‍ പോളിയോയാണ് ഇത് സംബന്ധിച്ച് എല്ലാ പ്രവിശ്യകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച ബലൂചിസ്ഥാനിലെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ ചമനില്‍ നസ്രീന്‍ ബീബി എന്ന ആരോഗ്യ പ്രവര്‍ത്തകയെ അക്രമികള്‍ വധിച്ചിരുന്നു.
വിശ്വാസത്തിന്റെയും കുട്ടികളില്‍ വന്ധീകരണം നടത്തുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ ഇതിനെ എതിര്‍ക്കുന്നത്.
ഇതിനു പുറമേ ഏപ്രില്‍ 8ന് ഡബ്ല്യു.എച്ച്.ഒ പ്രവര്‍ത്തകയും അവരോടൊപ്പം എത്തിയ പോലീസ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ വാക്‌സിനേഷന്‍ വിതരണം നിര്‍ത്തിവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here