ബി.ജെ.പി 440 വാട്ട് പോലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ബി.ജെ.പി 440 വാട്ട് പോലെയെന്നും ഇവര്‍ രാജ്യത്തിന് അപകടകരമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയ്ക്ക് വോട്ട് ലഭിക്കുന്നത് തടയേണ്ടത് തന്നെയൊണെന്നും
മമതാ ബാനര്‍ജി പറഞ്ഞു.
ബംഗാളില്‍ പാണ്ഡുവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ രാജ്യത്തിന് ഒരു കുഴപ്പവും സംഭവിക്കുകയില്ലെന്നും അത് തന്റെ ഉറപ്പാണെന്നും ബിജെപിയെ ജയിപ്പിച്ചാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബിജെപി മതത്തിന്റെ പേരില്‍ ഭിന്നത ഉണ്ടാക്കുന്നുവെന്നും ഹിന്ദുമതത്തിന്റ പാര്‍ട്ടിയാണ് അതെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും മമത ആരാഞ്ഞു. മോദിക്കു കീഴില്‍ കലാപകാരികളെപ്പോലെ രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
മോദി ഭരണത്തിന്‍ കീഴില്‍ നിരവധി കര്‍ഷകര്‍ മരിച്ചെന്നും തൊഴിലില്ലായ്മ വര്‍ദ്ധിച്ചെന്നും മമത പറഞ്ഞു. നിരക്ഷരുടെ പാര്‍ട്ടിയാണ് ബിജെപിയെന്നും സി.പി.ഐ.എമ്മിന്റെ ഗുണ്ടകള്‍ ഇപ്പോള്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മമത തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here