Advertisement

ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

April 28, 2019
2 minutes Read
no possibility of cyclone in kerala

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടിലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപം കൊണ്ട ‘ഫാനി’ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. മണിക്കൂറിൽ 9 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്ത്യൻ സമയം വൈകീട്ട് 5.30 നോട് കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ 5.9 N അക്ഷാംശത്തിലും 88.5 E രേഖാംശത്തിലും എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് 1200 കിമീയും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിൽ നിന്ന് 1390 കിമീ ദൂരത്തിലുമാണ് നിലവിൽ ഫാനി
എത്തിയിരിക്കുന്നത്.

അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും (severe cyclonic storm) തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും (very severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഏപ്രിൽ 30 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ‘ഫാനി’ അതിന് ശേഷം വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Read Also : കേരളത്തിലെ 8 ജില്ലകളിൽ തിങ്കളും ചൊവ്വയും യെല്ലോ അലർട്ട്

കേരളം  ഫാനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നേരത്തെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top