ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ നാളെ 72 മണ്ഡലങ്ങളിൽ ബൂത്തിലെത്തും. 9 സംസ്ഥാനങ്ങളിലെ 963 സ്ഥാനാർത്ഥികളുടെ ജനവിധിയാണ് 12.79 കോടി വോട്ടർമാർ തിങ്കളാഴ്ച്ചയാണ് നിശ്ചയിക്കുക. നാലാം ഘട്ടത്തിൽ പഴുതടച്ച സുരക്ഷ എല്ലാ മണ്ഡലങ്ങളിലും ഉറപ്പാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
9 സംസ്ഥാനങ്ങളിൽ നിന്ന് നാലാംഘട്ടത്തിൽ തിങ്കളാഴ്ച്ച ബൂത്തിലെത്തുന്ന 72 മണ്ടലങ്ങൾക്ക് വലിയ രാഷ്ട്രിയ പ്രാധന്യം ഉണ്ട്. ഇതിൽ 45 സീറ്റുകൾ ബിജെപി യുടെ സിറ്റിംഗ് സീറ്റുകളാണ് എന്നത് ആദ്യ ഘടകം. പത്തോളം സീറ്റുകൾ ഘടക കക്ഷികളുടെതും. രണ്ടാമത്തെ പ്രത്യേകത പോരാട്ടം ഹിന്ദി ഹ്യദയ ഭൂമിയിൽ കേന്ദ്രികരിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അതി ശക്തമായ പ്രചരണമായിരുന്നു പക്ഷഭേഭമന്യേ മുന്നണികൾ ഇന്നലെ വരെ പുറത്തെടുത്തത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി റായ്ബറേലിയിലും അമേത്തിയിലും റാലികളെ അഭിസംബോധന ചെയ്തു.
പശ്ചിമ ബംഗാളിൽ എൻഡിഎ തൃണമൂൽ കോൺഗ്രസ് അഭിമാനപോരാട്ടം നടക്കുന്ന അസൻ സോൾ തിങ്കളാഴ്ച്ച ബൂത്തിലെത്തും. ഗായകനും കേന്ദ്രമന്ത്രിയുമായ ബാബുൾ സുപ്രിയോയെ ബാൻകുര മണ്ഡലത്തിലെ സിറ്റിംഗ് എം.പിയും അഭിനേത്രി ആയ മുൻ മൂൻ സെൻ ആണ് നേരിടുന്നത്.
മുതിർന്ന ബി.ജെ.പി നേതാവ് മുരളിമനോഹർ ജോഷിയുടെ സിറ്റിംഗ് മണ്ഡലമായ കാൺപൂരിലും നാളെ വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിലെ 17 രാജസ്ഥാനിലെയും ഉത്തർപ്രദേശിലെയും 13 പശ്ചിമ ബംഗാളിലെ 8 മധ്യപ്രദേശിലെയും ഒഡിഷയിലെയും 6 ബീഹാറിലെ 5 ജാർഖണ്ഡിലെ 3 മണ്ടലങ്ങളാണ് നാലാംഘട്ടത്തിൽ തിങ്കളാഴ്ച്ച വിധിയെഴുതുക. ബിഹാറിലെ സമസ്തിപൂർ, ദർബൻക, ഉത്തർ പ്രദേശിലെ ഫറൂക്കാ ബാദ് മണ്ഡലങ്ങളിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here