മലബാറില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഇന്ന് പണി മുടക്കും. മലബാര്‍ മേഖലയില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് പണി മുടക്കുന്നത്.
കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. നിയമ ലംഘനം നടത്തി സര്‍വ്വീസ് നടത്തുന്ന ബസ്സുകളെ കണ്ടെത്തി നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
മാത്രമല്ല, സ്വകാര്യ ബസ്സുകളിലെ ജീവനക്കര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുമ്പോള്‍ പോലീസ് നടത്തുന്ന പരിസോധന ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാരണം ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here