Advertisement

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ കുടിശിക ഏപ്രിൽ ശമ്പളത്തോടൊപ്പം ലഭിക്കില്ല; ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന്

April 28, 2019
0 minutes Read

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡി എ കുടിശിക ഏപ്രിൽ ശമ്പളത്തോടൊപ്പം ലഭിക്കില്ല. കുടിശിക ഏപ്രിൽ ശമ്പളത്തോടൊപ്പം നൽകുമെന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി. ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

കഴിഞ്ഞ ജനുവരി 1 മുതലുള്ള ഡിഎ കുടിശികക്ക് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഇനിയും കാത്തിരിക്കണം. ഇക്കഴിഞ്ഞ നാലാം തീയതി ധന അഡീ. ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ ഉത്തരവിൽ കുടിശിക ഏപ്രിൽ ശമ്പളത്തോടൊപ്പം നൽകുമെന്ന് പറഞ്ഞിരുന്നു. നേരത്തെ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മനോജ് ജോഷിയുടെ പുതിയ ഉത്തരവ് പ്രകാരം ഡിഎ കുടിശിക ഈ മാസ ശമ്പളത്തോടൊപ്പമില്ല. പുതിയ ഡിഎ മേയ് 1ന് ലഭിക്കും. കുടിശിക പിന്നീട് പരിഗണിക്കുമെന്നാണ് ഉത്തരവ്‌ .

കേന്ദ്ര സർക്കാരിന്റെ ജീവിത വില സൂചികയിലെ പോയിൻറുകളുടെ അടിസ്ഥാനത്തിലാണ് വർഷത്തിൽ രണ്ടു തവണ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിക്കുന്നത്. ജനുവരിയിലും ജൂലൈയിലുമാണ് ഡിഎ വർധന. കഴിഞ്ഞ വർഷം ജനുവരി 1 മുതലുള്ള 2 % വും ജൂലൈ 1 മുതലുള്ള 3% വും അടക്കം 5 ശതമാനമായിരുന്നു ഡിഎ കുടിശിക .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top