ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടം പൂർത്തിയായി; പോളിംഗ് ശതമാനം 62.5

ലോക്സഭ തിരഞ്ഞെടുപ്പിലെ നാലാം ഘട്ടം പൂർത്തിയായി. ഒമ്പത് മണ്ഡലങ്ങളിലായി 72 സീറ്റുകളിലും ഭേദപെട്ട പോളിംഗ് രേഖപെടുത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലാം ഘട്ടത്തില്‍ 62.5 ശതമാനം പോളിംഗാണ് രേഖപെടുത്തിയത്.
നാലാം ഘട്ടം അവസാനിച്ചതോടെ 70 ശതമാനം ലോക്സഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും പൂർത്തിയായി. 9 സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിനോടൊപ്പം ഒഡീഷയില്‍ 42 സീറ്റുകളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പും നടന്നു. മിക്കയിടത്തും ഭേദപെട്ട പോളിംഗ് രേഖപെടുത്തി. ഒടവില്‍ വിവരം ലഭിക്കുമ്പോള്‍ ബിഹാറില്‍ 53.6, മഹാരാഷ്ട്രയില്‍ 51.06, മധ്യ പ്രദേശില്‍ 65.86, ഒഡീഷയില്‍ 64.05, രാജസ്ഥാനില്‍ 62.86, ഉത്തർ പ്രദേശില്‍ 53.12, പശ്ചിമ ബംഗാളില്‍ 76.47, ജാർഖണ്ഡില്‍ 63.40 എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. മഹാരാഷ്ട്രയിൽ 17, രാജസ്ഥാന്‍ ഉത്തർ പ്രദേശ് എന്നിവടങ്ങളിൽ 13, പശ്ചിമ ബംഗാളിൽ 8, മധ്യ പ്രദേശ് ഒഡീഷ എന്നിവിടങ്ങളില്‍ 6, ബീഹാറിൽ 5, ജാർഖണ്ടിൽ 3, ജമ്മു കാശ്മീരിൽ ഒരു സീറ്റുമാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടിയത്.
മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിലെ അനന്ത്നാഗിലെ ചില ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലൊഴികെ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ഒഡീഷയില്‍ 60 വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാർ സംഭവിച്ചതൊഴിച്ചാല്‍ കാര്യപെട്ട അനിഷ്ഠ സംഭവങ്ങളൊന്നും തിരഞ്ഞെടുപ്പനിടെ ഉണ്ടായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here