കണ്ണൂര്‍ ചക്കരക്കല്ലില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

കണ്ണൂര്‍ ചക്കരക്കല്ലില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി. യുവതിയെ ഫോണ്‍ വിളിച്ചെന്നാരോപിച്ചാണ് ഇരിവേരി സ്വദേശി സാജിദിനെ ഒരു സംഘം മര്‍ദിച്ചത്. ഇയാളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
കാറിലെത്തിയ മൂന്നംഗ സംഘമാണ് വെള്ളിയാഴ്ച വൈകുന്നേരം സാജിദിനെ വീട്ടില്‍നിന്ന് ബലമായി പിടികൂടി തട്ടികൊണ്ടു പോയത്. രണ്ടു കിലോമീറ്റര്‍ അകലെയുള്ള വണ്ണാംകണ്ടി സലാം എന്നയാളുടെ വീട്ടിലെത്തിച്ച് സാജിദിനെ മര്‍ദ്ദിച്ചു. യുവതിയുടെ ഫോണിലേക്ക് സാജിദ് വിളിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മരകഷ്ണവും ബെല്‍റ്റുമെല്ലാം ഉപയോഗിച്ചാണ് മര്‍ദിച്ചത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ റോഡിലിറക്കി വിടുകയായിരുന്നു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാജിദിന്റെ ഭാര്യയുടെ ഫോണിലേക്ക് അയച്ച് നല്‍കുകയും ചെയ്തു.
എന്നാല്‍ യുവതിയെ അബദ്ധത്തില്‍ ഫോണ്‍ വിളിച്ചതാണെന്നാണ് സാജിദിന്റെ വിശദീകരണം. പളളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് മര്‍ദനത്തിന് പിന്നിലെന്നും സാജിദ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here